Asuran have reached 100 Cr Club<br />മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച് ആദ്യ തമിഴ് ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. നേരത്തെ പല പ്രാവിശ്യം തമിഴിലഭിനയിക്കാന്‍ മഞ്ജുവിന് അവസരം ലഭിച്ചിരുന്നെങ്കിലും അതെല്ലാം പല കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു. ഒടുവില്‍ ധനുഷിന്റെ നായികയായി അസുരന്‍ എന്ന ചിത്രത്തിലൂടെ മഞ്ജു തമിഴിലേക്ക് അരങ്ങേറ്റം നടത്തി. ഒക്ടോബര്‍ നാലിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ രണ്ടാഴ്ച പൂര്‍ത്തിയാവുന്നതിന് മുന്‍പ് ബോക്സോഫീസില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ധനുഷിന്റെ കരിയറിലെ ഏറ്റവും സാമ്പത്തിക ലാഭമുണ്ടാക്കിയ സിനിമയായി അസുരന്‍ മാറി. ഇപ്പോള്‍ പുറത്ത് വരുന്ന കണക്ക് വിവരങ്ങള്‍ക്കനുസരിച്ച് അസുരന്‍ നൂറ് കോടി മറികടന്നെന്നാണ് അറിയുന്നത്.<br />#Asuran